ദക്ഷിണാഫ്രിക്കയുടെ വൈറ്റ്-ബോൾ ബാറ്റിംഗ് കോച്ച് മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജെപി ഡുമിനി, വ്യക്തിപരമായ കാരണങ്ങളാൽ ദേശീയ ടീമിന്റെ വൈറ്റ്-ബോൾ ബാറ്റിംഗ് കോച്ച് സ്ഥാനം രാജിവച്ചു. 2023 മാർച്ചിൽ ഈ റോൾ ഏറ്റെടുത്ത ഡുമിനി, ടീമിന്റെ ബാറ്റിംഗ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
2023 ഏകദിന ലോകകപ്പിലും 2024 ടി 20 ലോകകപ്പിലും സംഭാവന നൽകി. അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം ഡുമിനിയുടെ സംഭാവനകൾക്ക് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് വോർഡ് നന്ദി രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു.
46 ടെസ്റ്റുകളും 199 ഏകദിനങ്ങളും 81 ടി 20 കളും ദക്ഷിണാഫ്രിക്കയ്ക്ക് ആയി കളിച്ചിട്ടുള്ള താരമാണ് ഡുമിനു. ഡുമിനി 9,000-ലധികം അന്താരാഷ്ട്ര റൺസ് ടീമിനായി നേടി. 2019 ഏകദിന ലോകകപ്പിന് ശേഷമാണ് വിരമിച്ചത്.