ജോഷ്വ ലിറ്റിലിനെതിരെ ഐസിസി നടപടി, ഔദ്യോഗിക മുന്നറിയിപ്പും 1 ഡീമെറിറ്റ് പോയിന്റും

Sports Correspondent

ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയ ശേഷമുള്ള യാത്രയയപ്പിന് ജോഷ്വ ലിറ്റിലിനെതിരെ ഐസിസി നടപടി. ഇംഗ്ലണ്ടും അയര്‍ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ജോണി ബൈര്‍സ്റ്റോ ഇംഗ്ലണ്ടിന് മിന്നും തുടക്കമാണ് നല്‍കിയത്. 41 പന്തില്‍ നിന്ന് 82 റണ്‍സ് നേടി ബൈര്‍സ്റ്റോ മടങ്ങുമ്പോളാണ് ജോഷ്വ ലിറ്റിലിന്റെ അതിര് കടന്ന പ്രകടനം വന്നത്.

ഐസിസി പെരുമാറ്റ ചട്ടത്തിന്റെ ലെവല്‍ 1 ലംഘനം താന്‍ നടത്തിയെന്നത് ജോഷ്വ ലിറ്റില്‍ അംഗീകരിച്ചിട്ടുണ്ട്. താരത്തിനെതിരെ ഒഫീഷ്യല്‍ മുന്നറിയിപ്പും 1 ഡീമെറിറ്റ് പോയിന്റും ഐസിസി വിധിച്ചിട്ടുണ്ട്.