സീനിയർ പേസർ ജോഷ് ഹേസിൽവുഡിന് പരിക്കും സൈഡ് സ്ട്രെയിനും കാരണം ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നഷ്ടമാകും. ഓസ്‌ട്രേലിയയ്ക്ക് ഇത് കനത്ത തിരിച്ചടി. ഇന്ത്യയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ രണ്ട് മത്സരങ്ങളിൽ മാത്രമേ പരിക്ക് കാരണം ഹേസില്വുഡ് കളിച്ചിരുന്നുള്ളൂ. ജനുവരി 29 ന് ആണ് പരമ്പര ആരംഭിക്കുന്നത്.
ക്യാപ്റ്റൻ പാറ്റ് കമ്മിൻസും പര്യടനത്തിന് ലഭ്യമല്ല. ഇത് കൊണ്ട് പേസ് നിരയിൽ ഹാസിൽവുഡിൻ്റെ അഭാവം കാര്യമായ വിടവ് സൃഷ്ടിക്കുന്നു.
ഹേസിൽവുഡിൻ്റെ അഭാവത്തിൽ, സ്‌കോട്ട് ബോലാൻഡും മിച്ചൽ സ്റ്റാർക്കും പേസ് ആക്രമണത്തെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അധിക പിന്തുണ ജായ് റിച്ചാർഡ്‌സൺ, ഷോൺ ആബട്ട് അല്ലെങ്കിൽ മൈക്കൽ നെസർ എന്നിവരിൽ നിന്ന് ആരെയെങ്കിലും ഉൾപ്പെടുത്തും.
ഓസ്‌ട്രേലിയയുടെ സെലക്ടർമാർ ഈ ആഴ്ച അവസാനം 16 അംഗ ടീമിനെ അന്തിമമാക്കും.