ആർ സി ബിക്ക് തിരിച്ചടി, ഇനി ഈ സീസൺ ഐപിഎല്ലിൽ ജോഷ് ഹേസൽവുഡ് കളിക്കില്ല

Newsroom

Hazlewood


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ (ആർസിബി) പേസ് ബൗളർ ജോഷ് ഹേസൽവുഡ് തോളിനേറ്റ പരിക്ക് മൂലം ഐപിഎൽ 2025 സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ സാധ്യതയില്ലെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ നേടിയ ഈ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മെയ് 11 ന് നാട്ടിലേക്ക് മടങ്ങിയിരുന്നു‌.

ആർ.സി.ബി

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആർസിബിയുടെ വിജയം ഹേസൽവുഡിന് നഷ്ടമായിരുന്നു. ടൂർണമെൻ്റ് മെയ് 16 ന് പുനരാരംഭിച്ചാൽ പോലും ഹേസൽവുഡ് കളിക്കാൻ ഉണ്ടാകില്ലെന്നാണ് സൂചന.
ജൂൺ 11 ന് ലോർഡ്സിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി കളിക്കാർ വ്യക്തിഗത തീരുമാനങ്ങൾ എടുക്കുന്നതിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ സമ്മർദ്ദം ചെലുത്തില്ല. ജൂൺ ആദ്യവാരം യുകെയിൽ ആരംഭിക്കുന്ന ക്യാമ്പിൽ ഹേസൽവുഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.