2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ടീം പുറത്തായതിന് പിന്നാലെ ജോസ് ബട്ട്‌ലർ ഇംഗ്ലണ്ടിൻ്റെ ഏകദിന, ടി20 ഐ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ലാഹോറിൽ കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ബട്ട്‌ലറുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിന് 2023-ലെ ഏകദിന ലോകകപ്പിലെ പ്രകടനവും മോശമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ചാമ്പ്യൻസ് ട്രോഫി മത്സരം ആകും ബട്ലറിന്റെ ക്യാപ്റ്റൻ ആയുള്ള അവസാന മത്സരം.

താൻ ഇംഗ്ലണ്ടിനായി കളിക്കുന്നത് തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, സ്ഥാനമൊഴിയുന്നത് തനിക്കും ടീമിനും ശരിയായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബട്ലർ നയിച്ച 36 ഏകദിനങ്ങളിൽ 13ലും 46 ടി20യിൽ 20യിലും മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചത്.