ബീസ്റ്റ് മോഡ് ഓൺ!!! 46 പന്തിൽ 116 റൺസ് നേടി ജോൺസൺ ചാള്‍സ്, ദക്ഷിണാഫ്രിക്കയെ തച്ചുതകര്‍ത്ത് വെസ്റ്റിന്‍ഡീസ്

Sports Correspondent

വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ 258/8 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. 10 ഫോറും 11 സിക്സും അടക്കം 46 പന്തിൽ നിന്ന് 118 റൺസ് നേടിയ ജോൺസൺ ചാള്‍സിനൊപ്പം 27 പന്തിൽ 51 റൺസ് നേടിയ കൈൽ മയേഴ്സും 18 പന്തിൽ 41 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും പുറത്താകാതെ നിന്നാണ് വെസ്റ്റിന്‍ഡീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

ടി20യിലെ വെസ്റ്റിന്‍ഡീസിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇത്. 39 പന്തിൽ നിന്ന് ആണ് ചാള്‍സ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സൻ 3 വിക്കറ്റും വെയിന്‍ പാര്‍ണൽ 2 വിക്കറ്റും നേടി.