ആ അവസാന ഓവർ മറക്കില്ല!! ജോഗീന്ദർ ശർമ്മ വിരമിച്ചു

Newsroom

2007-ലെ ടി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീം അംഗങ്ങളിൽ ഒരാളായിരുന്ന ജോഗീന്ദർ ശർമ്മ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. കളിയുടെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുക ആണെന്ന് അദ്ദേഹം ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂട്ർ പ്രഖ്യാപിച്ചു. 2004-ൽ ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിച്ച ശേഷം, ആകെ 4 ഏകദിനങ്ങളും 4 T20Iകളും മാത്രമേ ജോഗീന്ദർ ശർമ്മ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. എകദിനത്തിൽ 1 വിക്കറ്റും ടി20യിൽ 4 വിക്കറ്റും അദ്ദേഹം വീഴ്ത്തി.

ജോഗീന്ദർ 23 02 03 15 19 49 345

അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ ചെറുത് ആയിരുന്നു എങ്കിലും ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ പാകിസ്ഥാനെതിരെയുള്ള ആവേശകരമായ ഫൈനൽ ഓവറിന്റെ പേരിൽ ജോഗീന്ദർ ശർമ്മ എന്നും ഓർമ്മിക്കപ്പെടും.

ലോകകപ്പ് ഫൈനലിൽ ശർമ്മയുടെ അവസാന ഓവറിൽ ആയിരുന്നു ഇന്ത്യ പാകിസ്താനെ തോൽപ്പിച്ച് കിരീടം നേടിയത്. തുടക്കത്തിൽ ഒരു സിക്‌സ് വഴങ്ങിയ ശേഷം, പാക്കിസ്ഥാന്റെ മിസ്ബാ ഉൾ ഹഖിനെ പുറത്താക്കി കൊണ്ട് അദ്ദേഹം , ഇന്ത്യയെ ലോക ചാമ്പ്യന്നാരാക്കാൻ സഹായിക്കുകയായിരുന്നു.