കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന കാരണത്താല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ജോഫ്ര ആര്‍ച്ചറെ പുറത്തിരുത്തുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചിരുന്നു. താരത്തിന്റെ ഈ സമീപനത്തിന് ജോഫ്ര വെസ്റ്റ് ഇന്‍ഡീസിനോട് മാപ്പ് പറയണമെന്നാണ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്.
ജോഫ്ര സൗത്താംപ്ടണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്ര മദ്ധ്യേ തന്റെ ബ്രൈട്ടണിലെ വീട്ടില്‍ സന്ദര്‍ശം നടത്തിയിരുന്നു. ഇതാണ് കോവിഡ് മാനദണ്ഡത്തിന്റെ ലംഘനമായി മാറിയത്. ആര്‍ച്ചറുടെ പെരുമാറ്റം സ്വാര്‍ത്ഥതയാര്‍ന്നതെന്നാണ് മൈക്കല്‍ വോണ്‍ വ്യക്തമാക്കിയത്.
ഇംഗ്ലണ്ട് കോവിഡ് കൂടി നിന്ന രാജ്യമായിട്ട് കൂടി ഇങ്ങോട്ട് വലിയ റിസ്ക് എടുത്ത് എത്തിയ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. അവരുടെ ത്യാഗത്തെ കാറ്റില്‍ പറത്തുന്നതാണ് ജോഫ്രയുടെ സമീപനമെന്നും അതിന് അദ്ദേഹം മാപ്പ് പറയണമെന്നും വോണ്‍ വ്യക്തമാക്കി. താരം എന്തിനാണ് വീട്ടിലേക്ക് പോയതെന്ന് അറിയില്ല, എന്നാലും ഇംഗ്ലണ്ടിന്റെ പരാജയത്തിന് ശേഷം തന്റെ പ്രിയപ്പെട്ടവരെ കാണണമെന്നാവും താരത്തിന് തോന്നിയത്.
പക്ഷേ അത് തെറ്റായ സമീപനമാണെന്നും താരം വെസ്റ്റ് ഇന്‍ഡീസിനോട് മാപ്പ് പറയേണ്ടതാണെന്നും മൈക്കല്‍ വോണ്ട സൂചിപ്പിച്ചു.