ജോഫ്ര ആര്‍ച്ചര്‍ക്ക് ചെറിയ തോതില്‍ പരിശീലനം ആരംഭിക്കാന്‍ അനുമതി

Sports Correspondent

തന്റെ വലത് കൈയ്യുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ജോഫ്ര ആര്‍ച്ചര്‍ക്ക് പരിശീലനം നടത്തുവാന്‍ അനുമതി നല്‍കി അദ്ദേഹത്തിന്റെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്. മാര്‍ച്ച് 29ന് ആണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ചെറിയ തോതില്‍ മാത്രമുള്ള പരിശീലനത്തിനുള്ള അനുമതിയാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന് എന്ന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്ന് അറിയില്ല.

ഇന്ത്യയിലേക്ക് യാത്രയാകുന്നതിന് മുമ്പാണ് താരത്തിന്റെ കൈയ്ക്ക് പരിക്കേറ്റത്. എന്നാല്‍ അത് താരത്തെ പരമ്പരയില്‍ നിന്ന് പുറത്തിരുത്തുവാന്‍ പോന്ന ഒന്നായിരുന്നില്ല. ആ പരിക്ക് ഇംഗ്ലണ്ടിന്റെ മെഡിക്കല്‍ ടീം തന്നെ മാനേജ് ചെയ്യുകയായിരുന്നു.