പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 50 റൺസിന്റെ തകർപ്പൻ വിജയം നേടിക്കൊടുത്ത ജോഫ്ര ആർച്ചർ ഫോമിലേക്ക് തിരികെയെത്തി. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാതിരുന്ന ആർച്ചർ അവസാന രണ്ട് മത്സരങ്ങളിലും മികച്ച ബൗളിംഗ് ആണ് കാഴ്ചവെച്ചത്.

ഇന്ന് പ്രിയാൻഷ് ആര്യയെയും മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെയും പുറത്താക്കി ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ ആർച്ചർ നേടി. 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ആർച്ചർ ഇന്ന് കളിയിലെ താരമായി.
മത്സരശേഷം സംസാരിച്ച ആർച്ചർ തന്റെ ഫോമിനെ കുറിച്ച് സംസാരിച്ചു: “ടൂർണമെന്റിന്റെ തുടക്കമാണിത് – അതുപോലുള്ള മത്സരങ്ങൾ [ആദ്യ മത്സരം] സംഭവിക്കാം. ഏറ്റവും പ്രധാനമായി, ടീമിന് സംഭാവന നൽകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതുപോലുള്ള ദിവസങ്ങൾ വരുമ്പോൾ, നിങ്ങൾ അത് ആസ്വദിക്കണം. നല്ലവ ആസ്വദിക്കൂ, മോശം കാര്യങ്ങൾ അംഗീകരിക്കുക” – ആർച്ചർ പറഞ്ഞു.