അഡ്ലെയ്ഡ് ടെസ്റ്റ് ഓർമിപ്പിച്ച് ഇന്ത്യക്ക് മുന്നറിയിപ്പുമായി ജോ റൂട്ട്

Rootkohli
- Advertisement -

ഓസ്‌ട്രേലിയക്കെതിരായ അഡ്ലെയ്ഡ് ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യ 36 റൺസിന് ഓൾ ഔട്ട് ആയതിനെ ഓർമ്മിപ്പിച്ച് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. അഹമ്മദാബാദിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് നടക്കാനിരിക്കെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പ്രതികരണം.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ അഡ്‌ലെയ്ഡിൽ ഇന്ത്യ തകർന്നത് ഇംഗ്ലണ്ട് പഠിച്ചിട്ടുണ്ടെന്നും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യയെ വീഴ്ത്താൻ ഇംഗ്ലണ്ട് ശ്രമിക്കുമെന്നും ജോ റൂട്ട് പറഞ്ഞു. മത്സരത്തിൽ ഇന്ത്യയെ നേരത്തെ തന്നെ സമ്മർദ്ദത്തിലാക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്നും അഡ്ലെയ്ഡ് ടെസ്റ്റിൽ 36 റൺസിന് ഓൾ ഔട്ട് ആയത് ഇന്ത്യൻ താരങ്ങളുടെ മനസ്സിൽ ഉണ്ടാവുമെന്നും ജോ റൂട്ട് പറഞ്ഞു.

ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം പിങ്ക് ബോൾ ടെസ്റ്റിന് മുന്നോടിയായി പരമ്പര 1-1 ആയത് വളരെയധികം പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും എന്നാൽ ഇന്ത്യയിൽ വെച്ച് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലെ കളിക്കുക വെല്ലുവിളി ആണെന്നും ജോ റൂട്ട് പറഞ്ഞു.

Advertisement