സിറാജിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ജോ റൂട്ട്, ടീമിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന താരം!!

Newsroom

Siraj
Download the Fanport app now!
Appstore Badge
Google Play Badge 1


ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം അവസാനിച്ച ശേഷം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇംഗ്ലണ്ടിന് വേണ്ടി മികച്ചൊരു പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് റൂട്ട് സിറാജിനെക്കുറിച്ച് സംസാരിച്ചത്. “സിറാജ് ഒരു പോരാളിയാണ്, നിങ്ങളുടെ ടീമിൽ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു താരം. ഇന്ത്യക്ക് വേണ്ടി അവൻ എല്ലാം നൽകുന്നു, ക്രിക്കറ്റിനെ അവൻ സമീപിക്കുന്ന രീതിക്ക് എല്ലാ ബഹുമതിയും സിറാജിന് നൽകണം,” മത്സര ശേഷം നടന്ന പത്രസമ്മേളനത്തിൽ റൂട്ട് പറഞ്ഞു.

1000236273


സിറാജിന്റെ തീവ്രമായ ബൗളിംഗ് സ്പെല്ലുകളും കീഴടങ്ങാൻ തയ്യാറാകാത്ത മനോഭാവവും ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയിരുന്നു. ഈ പരമ്പരയിൽ അഞ്ച് ടെസ്റ്റും കളിച്ച ഒരേ ഒരു പേസർ ആണ് സിറാജ്. പരമ്പരയിലെ ലീഡിങ് വക്കറ്റ് വേട്ടക്കാരനും സിറാജ് തന്നെ.