ലിയാം ഡോസണ് പരിക്ക്, പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Sports Correspondent

ഇംഗ്ലണ്ടിന്റെ ലിയാം ഡോസണ് പരിക്ക്. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ കളിക്കുകയില്ലെന്നും പകരം കെന്റിന്റെ ജോ ഡെന്‍ലി ടീമിലെത്തുമെന്നാണ് അറിയുന്നത്. തിങ്കളാഴ്ച പരിശീലനത്തിനായി താരം എത്തിയിരുന്നില്ല. അപ്പോള്‍ തന്നെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ താരം തുടര്‍ന്ന് കളിക്കുക അസാധ്യമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വിട്ടിരുന്നുവെങ്കിലും അല്പ നേരം മുമ്പാണ് ഔദ്യോഗിക സ്ഥിതീകരണം എത്തുന്നത്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡില്‍ നേരത്തെ തന്നെ ഇടം പിടിച്ച താരമാണ് ജോ ഡെന്‍ലി. ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ടെസ്റ്റ് മത്സരങ്ങള്‍ അരങ്ങേറുക. ബുധനാഴ്ച രാവിലെ ശ്രീലങ്കയില്‍ ഡെന്‍ലി എത്തുമെന്നാണ് അറിയുന്നത്. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ താരത്തിനു ടീമില്‍ ഇടം കിട്ടുമോയെന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്.