ജോ ഡെന്‍ലിയ്ക്ക് ഇനിയും അവസരം നല്‍കണമോയെന്ന് ഇംഗ്ലണ്ട് ഉടന്‍ തീരുമാനമെടുക്കണം എന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിന്‍ഡീസിനോട് പരാജയമേറ്റു വാങ്ങിയിരുന്നു. ജോ ഡെന്‍ലി രണ്ട് ഇന്നിംഗ്സുകളിലായി 18, 29 എന്നിങ്ങനെയുള്ള സ്കോറുകളാണ് സൗത്താംപ്ടണില്‍ നേടിയത്.
15 ടെസ്റ്റുകള്‍ കളിച്ച താരം ഇതുവരെ മികവ് പുലര്‍ത്താനായിട്ടില്ല എന്നാണ് മൈക്കല്‍ വോണ്‍ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ട് സ്ഥിരം നായകന് ജോ റൂട്ട് തിരികെ എത്തുമ്പോള്‍ താരത്തിന് വേണ്ടി ജോ ഡെന്‍ലി വഴിമാറിക്കൊടുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരം ഇംഗ്ലണ്ടിന് കളിക്കുവാന്‍ യോഗ്യനല്ലെന്നാണ് മൈക്കല്‍ വോണ്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
15 ടെസ്റ്റുകള്‍ കളിച്ച ജോ ഡെന്‍ലി ഭാഗ്യവാനാണെന്ന് മാത്രമേ താന്‍ പറയുകയുള്ളുവെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി. ഇതിലും കുറച്ച് മത്സരങ്ങള്‍ കളിച്ച് ശതകങ്ങള്‍ നേടിയ താരങ്ങള്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുണ്ടെന്നും വോണ്‍ വ്യക്തമാക്കി. സാക്ക് ക്രോളിയ്ക്ക് താരത്തിന് പകരം അവസരം കൊടുക്കണമെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി.ോ