അയർലണ്ട് പരമ്പരയിൽ നിന്ന് ജോ ഡെൻലി പുറത്ത്

Staff Reporter

അയർലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇംഗ്ലണ്ട് താരം ജോ ഡെൻലി പുറത്ത്. പുറം ഭാഗത്തേക്ക് ഏറ്റ പരിക്കിനെ തുടർന്നാണ് താരം ടീമിൽ നിന്ന് പുറത്തുപോയത്. അയർലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിലും പരിക്ക് മൂലം ജോ ഡെൻലി കളിച്ചിരുന്നില്ല. ജോ ഡെൻലിക്ക് പകരക്കാരനായി ലങ്കാഷെയർ താരം ലിയാം ലിവിങ്സ്റ്റോണിനെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി രണ്ട് ടി20 മത്സരങ്ങൾ കളിച്ച ലിയാം ലിവിങ്സ്റ്റോൺ ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ല.

അതെ സമയം ഐറീലാൻഡ് ബൗളർ ബാരി മക്കാർത്തിയും അവസാനത്തെ രണ്ട് ഏകദിന മത്സരങ്ങൾക്ക് ഉണ്ടാവില്ല. കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിനത്തിൽ താരത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് നടന്ന ടെസ്റ്റിലാണ് താരത്തിന് അവസാന രണ്ടു മത്സരങ്ങൾ നഷ്ടമാവുമെന്ന് ഉറപ്പായത്.