ജിയോ സിനിമക്ക് പിറകെ ഹോട്സ്റ്റാറും!! ഏഷ്യാ കപ്പും ലോകകപ്പും ഫ്രീ ആയി കാണാം

Newsroom

ജിയോ സിനിമയുടെ മാർക്കറ്റിങ് തന്ത്രങ്ങൾ അനുകരിച്ച് ഹോട് സ്റ്റാറും. നേരത്തെ ഫുട്ബോൾ ലോകകപ്പുമൈ പി എല്ലും ജിയോ സിനിമ ഫ്രീ ആയി പ്രേക്ഷകരിൽ എത്തിച്ചിരുന്നു. ഇപ്പോൾ ഹോട്സ്റ്റാറും അത്തരമൊരു പ്ലാനുമായി വന്നിരിക്കുകയാണ്. ഇനി വരാൻ പോകുന്ന ക്രിക്കറ്റ് ഏഷ്യാ കപ്പും, ക്രിക്കറ്റ് ലോകകപ്പും മൊബൈൽ ഉപയോക്താക്കൾക്ക് ഫ്രീ ആയി സ്റ്റ്രീം ചെയ്യാൻ ആകും എന്ന് ഹോട്സ്റ്റാർ അറിയിച്ചു. ഹോട്സ്റ്റാർ ആപ്പ് വഴി ഈ രണ്ട് ടൂർണമെന്റും ക്രിക്കറ്റ് ആരാധകരിലേക്ക് എത്തും.

Picsart 23 06 09 12 52 24 953

ഏഷ്യാ കപ്പ് പാകിസ്താനിലാണ് നടക്കേണ്ടത് എങ്കിലും ഇതുവരെ ഏഷ്യാ കപ്പിന്റെ ആതിഥ്യം വഹിക്കുന്നതിലുള്ള അനിശ്ചതത്വങ്ങൾ നീങ്ങിയിട്ടില്ല.ഏഷ്യ കപ്പ് കഴിഞ്ഞ് പിന്നാലെ ആണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് ഇന്ത്യ ആകും ആതിഥ്യം വഹിക്കുന്നത്. രണ്ട് ടൂർണമെന്റിന്റെയും ഫിക്സ്ചറുകൾ ഒരാഴ്ചക്ക് അകം പ്രഖ്യാപിക്കും എന്നാണ് സൂചനകൾ.