രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 228 റൺസ്

Sports Correspondent

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ 228 റൺസ് നേടി ഇന്ത്യ. കഴിഞ്ഞ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട ബാറ്റിംഗാണ് ഇന്ന് കാഴ്ചവെയ്ക്കാനായത്. 86 റൺസ് നേടിയ ജെമീമ റോഡ്രിഗസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 52 റൺസ് നേടി.

36 റൺസ് നേടിയ സ്മൃതി മന്ഥാനയാണ് മറ്റൊരു പ്രധാന സ്കോറര്‍. ബംഗ്ലാദേശിനായി സുൽത്താന ഖാത്തുനും നാഹിദ അക്തറും രണ്ട് വീതം വിക്കറ്റ് നേടി.