ഏഷ്യാ കപ്പിൽ ജസ്പ്രീത് ബുംറ കളിക്കും, വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ വിശ്രമം നൽകിയേക്കും

Newsroom

Picsart 24 06 20 23 25 41 618
Download the Fanport app now!
Appstore Badge
Google Play Badge 1


ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസമായി, സൂപ്പർ പേസർ ജസ്പ്രീത് ബുംറ 2025-ലെ ഏഷ്യാ കപ്പിൽ കളിക്കും. ബുംറ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യയുടെ ടി20 സാധ്യതകൾക്ക് വലിയ ഊർജ്ജം പകരും. സെപ്റ്റംബർ 9 മുതൽ 28 വരെ യു.എ.ഇയിൽ നടക്കുന്ന ടൂർണമെന്റിൽ ബുംറയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് വിവിധ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Jaspritbumrah


പുറം വേദനയെത്തുടർന്ന് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിൽ 3 മത്സരങ്ങൾ മാത്രമേ ബുമ്ര കളിച്ചിരുന്നുള്ളൂ. താരത്തിന്റെ ജോലിഭാരം കണക്കിലെടുത്ത് ഒക്ടോബർ 2-ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചേക്കും.


ഏഷ്യാ കപ്പിൽ യു.എ.ഇ, പാകിസ്താൻ, ഒമാൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. സെപ്റ്റംബർ 10-ന് ദുബായിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.