ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ജസ്പ്രീത് ബുംറ ബൗളിംഗ് പുനരാരംഭിച്ചു. ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിന്റെ ഇലവനിലേക്ക് ബുമ്ര തിരിച്ചുവരവിന്റെ സൂചനയായാണ് ഇത് കാണുന്നത്. ജനുവരിയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിനുശേഷം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ബുംറ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് വിട്ടുനിന്നിരുന്നു.
തുടർച്ചയായ രണ്ട് തോൽവികളുമായി സീസൺ ആരംഭിച്ച മുംബൈ ഇന്ത്യൻസിന് ഈ വാർത്ത ആശ്വാസം നൽകും. ജൂൺ 20 ന് ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യക്ക് ബുമ്രയെ ആവശ്യമുണ്ട്. ഐ പി എല്ലിലൂടെ തിരികെ വന്ന് ഫിറ്റ്നസിൽ എത്താൻ ആകും ബുമ്ര ശ്രമിക്കുക.