ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല

Newsroom

Jaspritbumrah


ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് പേസ് ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറയുടെ സേവനം നഷ്ടമായേക്കും. ഹെഡിംഗ്‌ലി ടെസ്റ്റിൽ 44 ഓവറുകൾ എറിഞ്ഞ ബുംറക്ക് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നതിനാലാണിത്.

Picsart 25 06 22 20 11 53 001

ജൂലൈ 10-ന് ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ബുംറ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുംറയുടെ അഭാവത്തിൽ, ആദ്യ ടെസ്റ്റിലെ നാലാം ഇന്നിംഗ്‌സിൽ 371 റൺസ് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട ബൗളിംഗ് ആക്രമണത്തിന് മുഹമ്മദ് സിറാജ് നേതൃത്വം നൽകേണ്ടിവരും. പ്രസിദ്ധ് കൃഷ്ണയും ഷാർദുൽ താക്കൂറും സ്ഥിരതയാർന്ന ലൈനും ലെങ്തും നിലനിർത്തുന്നതിൽ പരാജയപ്പെട്ടതും, ഇംഗ്ലണ്ട് ഓപ്പണർമാരായ ഡക്കറ്റും ക്രൗളിയും അവസാന ദിവസം ആധിപത്യം പുലർത്തിയതും ഇന്ത്യയുടെ ബൗളിംഗിനെ കുറിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ട്.

ബുമ്രക്ക് പകരം ആര് പേസ് നിരയിലേക്ക് എത്തും എന്ന് കണ്ടറിയണം.