അമേരിക്കയിലെ ഏറ്റവും പുതിയ ടി20 ലീഗായ മേജര്‍ ലീഗ് ക്രിക്കറ്റുമായി കരാറിലെത്തി ഇംഗ്ലണ്ട് താരം ജേസൺ റോയ്. എന്നാൽ ഇംഗ്ലണ്ട് കരാര്‍ വേണ്ടെന്ന് വെച്ചാണ് താരം അമേരിക്കയിലേക്ക് പോകുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്ന് അധികം വൈകാതെ തന്നെ അത് നിഷേധിച്ച് താരം. ഇംഗ്ലണ്ട് കരാര്‍ താന്‍ ഒഴിവാക്കി എംഎൽസിയിലേക്ക് താന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നാണ് റോയ് പ്രതികരിച്ചത്.
താന്‍ ഇംഗ്ലണ്ടുമായി ഒരു ഫോര്‍മാറ്റിൽ മാത്രം കരാറുള്ള താരമാണെന്നും അതിനാൽ തന്നെ കേന്ദ്ര കരാര്‍ ഇല്ലാത്തതിനാൽ തനിക്ക് ഇംഗ്ലണ്ടിന് വേണ്ടി കളിക്കാത്ത സമയത്ത് മറ്റ് ലീഗുകളിൽ കളിക്കുവാനുള്ള പൂര്‍ണ്ണ സമ്മതം ബോര്‍ഡിൽ നിന്നുണ്ടെന്നും കോംപറ്റീറ്റീവ് ക്രിക്കറ്റ് കൂടുതൽ കളിക്കുവാനുള്ള അവസരമാണ് താന്‍ തേടുന്നതെന്നും റോയ് പറഞ്ഞു.
പ്രൊഫഷണൽ ക്രിക്കറ്ററെന്ന നിലയിൽ തന്റെ രാജ്യത്തെ പ്രതിനിധീകിരിക്കുന്നത് തനിക്ക് ഏറെ മുന്‍ഗണനയുള്ള കാര്യമാണെന്നും റോയ് കൂട്ടിചേര്‍ത്തു.