അടുത്ത വര്‍ഷവും കളിക്കുന്നത് തീരുമാനിക്കുക തന്റെ ഫിറ്റ്നെസ്സ് നില

Sports Correspondent

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 38 വയസ്സ് തികയുന്ന ഇംഗ്ലണ്ട് മുന്‍ നിര പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. അടുത്ത വര്‍ഷവും താന്‍ കളിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ണ്ണയിക്കുക തന്റെ ഫിറ്റ്നെസ്സ് ആയിരിക്കുമെന്നും അന്താരാഷ്ട്ര നിലവാരത്തില്‍ കളിക്കുമ്പോള്‍ ഉയര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുക്കുവാന്‍ ഏറ്റവും നിര്‍ണ്ണായക ഘടകം ഫിറ്റ്നെസ്സ് തന്നെയാണെന്ന് താരം പറഞ്ഞു.

തന്റെ ബൗളിംഗില്‍ വേഗതയും മത്സരിക്കുവാനുള്ള ദാഹവുമുണ്ടെങ്കില്‍ വീണ്ടും കളിക്കുവാനുള്ള ആഗ്രവുമായി നമുക്ക് മുന്നോട്ട് പോകാം. ഒട്ടേറെ യുവ താരങ്ങള്‍ ഇംഗ്ലണ്ട് നിരയില്‍ ഉണ്ട് എന്നിരുന്നാലും തനിക്ക് കഴിയുമെന്ന ചിന്ത തന്നിലുള്ളിടത്തോളം കാലം താന്‍ തുടര്‍ന്ന് കളിക്കുമെന്ന് ജെയിംസ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.