ഇന്ത്യ എ ടീമിലിടമില്ല, വിഷമം മറച്ച് വയ്ക്കാതെ ജലജ് സക്സേന

മികച്ചൊരു ആഭ്യന്തര സീസണിനു ശേഷം കേരള താരം ജലജ് സക്സേനയെ ഇംഗ്ലണ്ട് ലയണ്‍സിനെ ടീമിലിടം നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. ലയണ്‍സിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലായി ഏഴ് വിക്കറ്റുകള്‍ താരം നേടിയിരുന്നു. ആദ്യ മത്സരത്തില്‍ പുറത്താകാതെ 28 റണ്‍സും താരം നേടി. എന്നാല്‍ താരത്തിനു അടുത്തിടെ പ്രഖ്യാപിച്ച് ഇന്ത്യ എ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

ശ്രീലങ്ക, വിന്‍ഡീസ് എന്നീ ടീമുകളുമായുള്ള ഇന്ത്യയുടെ എ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തിനു ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിലായി മികച്ച ഫോമിലുള്ള താരം 17 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകള്‍ നേടിയിരുന്നു. കേരളത്തിനായി റണ്‍സ് നേടുന്നതിലും പ്രധാനിയായിരുന്നു ജലജ് സക്സേന.