കേരളത്തിന്റെ ഓൾ റൗണ്ടർ ജലജ് സക്സേന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 7000 റൺസ് കടന്നു. ഇന്ന് രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ നേരിടവെ രണ്ടാം ഇന്നിങ്സിലാണ് ജലജ്സ് സക്സേന 7000 റൺസിൽ എത്തിയത്. 231 ഇന്നിംഗ്സിൽ നിന്നാണ് അദ്ദേഹം ഈ നേട്ടത്തിൽ എത്തിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 14 സെഞ്ച്വറിയും 34 അർധ സെഞ്ച്വറിയും ജലജ് സക്സേന നേടിയിട്ടുണ്ട്. കേരളത്തിന് വേണ്ടി അല്ലാതെ മധ്യപ്രദേശിനായും മുമ്പ് സക്സേന കളിച്ചിട്ടുണ്ട്. 7000 റൺസിന് ഒപ്പം 482 വിക്കറ്റുകളും ജലജ് സക്സേന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. പക്ഷെ ഇതുവരെ അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് ഇന്ത്യക്ക് ആയി കളിക്കാൻ ആയിട്ടില്ല.