നാഗ്പൂരിൽ വിദർഭയ്‌ക്കെതിരായ രഞ്ജി ട്രോഫി സെമിഫൈനലിൽ യശസ്വി ജയ്‌സ്വാൾ മുംബൈയ്ക്കുവേണ്ടി കളിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ചേരുന്നതിന് മുമ്പ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടുകളിൽ മുംബൈയ്ക്കുവേണ്ടി ജയ്സ്വാൾ കളിച്ചിരുന്നു.
![Yashasvijaiswal](https://fanport.in/wp-content/uploads/2024/10/yashasvijaiswal-1024x576.jpeg)
ഇപ്പോൾ, അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം, നിർണായകമായ നോക്കൗട്ട് പോരാട്ടത്തിൽ മുംബൈയുടെ നിരയെ ശക്തിപ്പെടുത്താൻ ജയ്‌സ്വാൾ തിരിച്ചെത്തും. ജയ്സ്വാൾ ചാമ്പ്യൻസ് ട്രോഫിക്ക് ഉള്ള ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടിയിരുന്നില്ല.