ഇന്ത്യയ്‌ക്കായി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന യശസ്വി ജയ്സ്വാളിനെ ഓർത്ത് അഭിമാനിക്കുന്നു എന്ന് അദ്ദേഹത്തിന്റെ ആദ്യ കോച്ച് ആരിഫ് ഹുസൈൻ. താൻ തുടക്കം മുതൽ യുവ ബാറ്ററുടെ കഴിവിൽ വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “യശസ്വി ഒരു സെപ്ഷ്യൽ പ്ലയർ ആണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു,” ആരിഫ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
“ഞങ്ങൾ അവനെ മെച്ചപ്പെടുത്താനായി പദ്ധതികൾ തയ്യാറാക്കി മുംബൈയിലേക്ക് കൊണ്ടുപോയി, അവനുള്ള യാത്ര സൗകര്യങ്ങളും പരിശീലന സൗകര്യങ്ങളും നൽകി, ഇപ്പോൾ അവന്റെ പ്രകടനങ്ങൾ അവനായി സ്വയം സംസാരിക്കുന്നു.” ഹുസൈൻ പറഞ്ഞു,
“ജയ്സ്വാൾ തുടക്കം മുതൽ മിടുക്കനായിരുന്നു, ഞങ്ങൾ അന്ന് കണ്ട ഒരു തിളക്കം, ഇന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. 2007-8ൽ ആണ് അദ്ദേഹത്തെ എൻ്റെ അക്കാദമിയിൽ പ്രവേശിപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം സീനിയർ ടീമിൽ ഇടം നേടി, അവിടെ ഞങ്ങൾ അദ്ദേഹത്തിന് എല്ലാ അവസരങ്ങളും നൽകി.” ഹുസൈൻ പറഞ്ഞു.
“ജയ്സ്വാൾ നന്നായി പരിശ്രമിച്ചിട്ടുണ്ട് പ്രവർത്തിച്ചിട്ടുണ്ട്, അവനിൽ ലീഡർഷിപ്പ് ഗുണങ്ങളുമുണ്ട. ഭയം അവനെ ഒരിക്കലും തടസ്സപ്പെടുത്തിയിട്ടില്ല” കോച്ച് കൂട്ടിച്ചേർത്തു.