പെര്‍ത്ത് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ മിന്നും പ്രകടനം പുരോഗമിക്കുമ്പോള്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ 275/1 എന്ന നിലയിൽ ഇന്ത്യ. മത്സരത്തിൽ 321 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.
സ്കോര്‍ 201ൽ നിൽക്കുമ്പോള് 77 റൺസ് നേടിയ കെഎൽ രാഹുലിനെ ആണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് യശസ്വി ജൈസ്വാള്‍ – ദേവദത്ത് പടിക്കൽ കൂട്ടുകെട്ട് 74 റൺസ് കൂട്ടിചേര്‍ത്ത് ഇന്ത്യയെ മുന്നോട്ട് നയിച്ചു.
യശസ്വി ജൈസ്വാള്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 141 റൺസുമായി ക്രീസിൽ നിൽക്കുമ്പോള് പടിക്കൽ 25 റൺസ് നേടിയിട്ടുണ്ട്. സ്റ്റാര്‍ക്കിനാണ് രാഹുലിന്റെ വിക്കറ്റ്.