ആദ്യ സെഞ്ച്വറി മാതാപിതാക്കൾക്ക് സമർപ്പിച്ച് ജയ്സ്വാൾ

Newsroom

ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്‌സ്വാൾ തന്റെ ആദ്യ സെഞ്ച്വറി മാതാപിതാക്കൾക്ക് സമർപ്പിച്ചു, വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ജയ്സ്വാൾ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ജയ്‌സ്വാൾ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇപ്പോൾ 143 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

ജയ്സ്വാൾ 23 07 14 10 28 24 859

“ഈ ഇന്നിംഗ്സ് എനിക്കും എന്റെ കുടുംബത്തിനും എന്റെ യാത്രയിലുടനീളം എന്നെ പിന്തുണച്ച എല്ലാവർക്കും വേണ്ടിയാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട യാത്രയാണ്, അതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ജയ്സ്വാൾ പറഞ്ഞു.

ഈ സെഞ്ച്വറി എന്റെ മാതാപിതാക്കൾക്കും ദൈവത്തിനും സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്, എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. ജയ്‌സ്വാൾ പറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ ഇപ്പോൾ ഇന്ത്യ 312-2 എന്ന നിലയിലാണ്.