ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ചായക്കായി പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 176 എന്ന നിലയിൽ. ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ജയ്സ്വാളിന്റെ അർധ സെഞ്ച്വറി മാത്രമാണ് ഇന്ത്യക്ക് ഇന്ന് ആശ്വാസം നൽകുന്നത്.

ജയ്സ്വാൾ 118 പന്തിൽ നിന്ന് 56 റൺസ് എടുത്താണ് പുറത്തായത്. 39 റൺസ് എടുത്ത് നിൽക്കെ പന്തിനെയും നഷ്ടമായി. 16 റൺസ് എടുത്ത രാഹുലാണ് ഈ സെഷനിൽ ഇന്ത്യക്ക് നഷ്ടമായ മറ്റൊരു വിക്കറ്റ്.
രാവിലെ നടന്ന സെഷനിൽ ഇന്ത്യക്ക് ഗിൽ (0), കോഹ്ലി (6), രോഹിത് (6) എന്നിവരെയും നഷ്ടമായിരുന്നു. ബംഗ്ലാദേശിനായി ഹസൻ മഹ്മുദ് നാലു വിക്കറ്റ് നേടി. മെഹ്ദി ഹസൻ, നഹിദ് റാണ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. ഇപ്പോൾ 21 റൺസുമായി അശ്വിനും 7 റൺസുമായി ജഡേജയും ആണ് ക്രീസിൽ ഉള്ളത്.