യശസ്വി ജയ്‌സ്വാൾ പൂർണ്ണ ശാരീരികക്ഷമത വീണ്ടെടുത്തു. മാർച്ച് 23-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ ഐപിഎൽ 2025 മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി കളിക്കാൻ താരം തയ്യാറാണെന്ന് ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. വിദർഭയ്‌ക്കെതിരായ മുംബൈയുടെ രഞ്ജി ട്രോഫി സെമിഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റ ഇന്ത്യൻ യുവ ഓപ്പണർ അതിനു ശേഷം ക്രിക്കറ്റ് കളിച്ചിരുന്നില്ല.

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ റിസർവ് സ്ക്വാഡിൽ ഇടം നേടിയ ജയ്‌സ്വാൾ ഇതിനകം തന്നെ റോയൽസിൻ്റെ ക്യാമ്പിൽ ചേരുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് ടീമിന് ഒരു പ്രധാന ഉത്തേജനമാണ്. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.