ജയ്സ്വാൾ എന്തായാലും ടി20 ലോകകപ്പിന് ഉണ്ടാകണം എന്ന് ആകാശ് ചോപ്ര

Newsroom

2024 ലെ ടി20 ലോകകപ്പിl യശസ്വി ജയ്‌സ്വാൾ തീർച്ചയായും ഇന്ത്യൻ ടീമിൽ ഉണ്ടാകണം എന്ന് ആകാശ് ചോപ്ര‌. ജിയോസിനിമയോട് സംസാരിച്ച ചോപ്ര, ടി20 ലോകകപ്പിന് ജയ്സ്വാളിനെ എടുത്തില്ലെങ്കിൽ അത് അന്യായമാകും എന്ന് പറഞ്ഞു. അഫ്ഗാനെതിരായ രണ്ടാം ടി20യിൽ ജയ്സ്വാൾ 34 പന്തിൽ 68 റൺസ് അടിച്ചിരുന്നു.

ആകാശ് 24 01 14 21 45 50 217

“യശസ്വി ലോകകപിന് പോകും. നിങ്ങൾ അവനെ എടുത്തില്ലെങ്കിൽ അത് അന്യായമാണ്‌. അവൻ റൺസ് നേടുന്നുണ്ട്.. ഇപ്പോൾ അവൻ ഗില്ലിനും മുകളിലായി. നിങ്ങൾക്ക് ഇനി അവനെ തൊടാൻ കഴിയില്ല.” ചോപ്ര പറഞ്ഞു

“ബാറ്റ് ചെയ്യുമ്പോൾ ഇന്ത്യക്ക് ഇതുപോലെ ഒരു താരം ആവശ്യമാണ്. അല്ലെങ്കിൽ, ഈ ലോകകപ്പും 2022 പോലെ തന്നെയാകും, വീണ്ടും വീണ്ടും എല്ലാം പഴയപടിയാകും, കളിയുടെ ശൈലി പഴയത് തന്നെയാകും, വർഷം മാത്രം മാറി എന്നാകും. ,” ചോപ്ര പറഞ്ഞു.