ഒരു മുന്‍ നിര സ്പിന്നറില്ലാതെ പെര്‍ത്തില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങിയ ഇന്ത്യയുടെ തീരുമാനം ഏറെ പഴി കേള്‍ക്കുവാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ -രൂമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ കോച്ച് രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിനു 70-80 ശതമാനം മാത്രമായിരുന്നു രവീന്ദ്ര ജഡേജ ഫിറ്റെന്നും അതാണ് താരത്തെ ടീമിലുള്പ്പെടുത്താതിരുന്നതെന്നുമാണ് രവി ശാസ്ത്രി പറഞ്ഞത്.
രവിചന്ദ്രന്‍ അശ്വിന് പരിക്കേറ്റതോടെ ഇന്ത്യ സ്പിന്നറെ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ താരം മാച്ച് ഫിറ്റ് അല്ലെങ്കില്‍ 12ാമനായി ഫീല്‍ഡ് ചെയ്യുവാനായി ഇറങ്ങിയത് എന്തിനായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ ശാസ്ത്രിയുടെ മറുപടിയ്ക്കെതിരെ ഉയരുന്നത്. പാര്‍ട്ട് ടൈം സ്പിന്നറായി ഹനുമ വിഹാരിയെയാണ് മത്സരത്തില്‍ ഇന്ത്യ ഉപയോഗിച്ചത്.
പെര്‍ത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് നഥാന്‍ ലയണ്‍ ആണെന്നിരിക്കെ ജഡേജയെ മത്സരിപ്പിച്ചിരിന്നുവെങ്കില് ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്.