ജഡേജയ്ക്കെതിരെ ഐസിസി നടപടി

Sports Correspondent

അമ്പയര്‍മാരോട് അറിയിക്കാതെ കൈവിരലുകളിൽ ഓയിന്‍മെന്റ് തേച്ചതിന് ഐസിസി നടപടി നേരിട്ട് രവീന്ദ്ര ജഡേജ. താരത്തിന്റെ മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായും 1 ‍ഡീമെറിറ്റ് പോയിന്റുമാണ് നടപടിയായി വിധിച്ചിരിക്കുന്നത്.

പന്തെറിയുന്ന കൈയ്യിലെ നീര് വന്ന തള്ള വിരലില്‍ ക്രീം തേയ്ക്കുകയാണെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് അറിയിച്ചുവെങ്കിലും ഇത് അമ്പയര്‍മാരെ അറിയിക്കാതെ ചെയ്തത് കാരണം നടപടി സ്വീകരിക്കുകയാണെന്ന് ഐസിസി മീഡിയ റിലീസിൽ പറഞ്ഞു.

മത്സരത്തിൽ നിന്ന് ഏഴ് വിക്കറ്റ് നേടിയ ജഡേജ ബാറ്റിംഗിനിടെ 70 റൺസ് നേടി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.