ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ പത്ത് വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച ഫീൽഡർ രവീന്ദ്ര ജഡേജയാണെന്ന് ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ. ജഡേജ ഗ്രൗണ്ടിലുള്ളപ്പോൾ ടീമിന്റെ സ്പിരിറ്റ് താരം ഉയർത്തുമെന്നും ഗ്രൗണ്ടിൽ ജഡേജയുടെ സാമിപ്യം എതിരാളികളെ ഭയപെടുത്തുമെന്നും ശ്രീധർ പറഞ്ഞു. ഇന്ത്യൻ ബൗളർമാരായ ചാഹലും ബുംറയും ഇഷാന്ത് ശർമ്മയും ഫീൽഡിങ് ഒരുപാടു മെച്ചപ്പെട്ടിട്ടുണ്ടെന്നും ശ്രീധർ പറഞ്ഞു.
നിലവിൽ ജഡേജ, മാർട്ടിൻ ഗുപ്റ്റിൽ, വിരാട് കോഹ്‌ലി ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് മികച്ച ഫീൽഡർമാർ എന്നും ശ്രീധർ കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരായ സാഹയെയും റിഷഭ് പന്തിനെയും താരതമ്യം ചെയ്യുന്നത് ശെരിയല്ലെന്നും വൃദ്ധിമാൻ സാഹ നല്ല അനുഭവ സമ്പത്തുള്ള താരമാണെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവിലെ വിക്കറ്റ് കീപ്പർ ആണെന്നും ശ്രീധർ പറഞ്ഞു. അതെ സമയം റിഷഭ് പന്ത് യുവതാരമെന്നും ഇന്ത്യൻ ടീമിന്റെ ഭാവിയാണെന്നും ശ്രീധർ കൂട്ടിച്ചേർത്തു.