ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ജേക്കബ് ബെഥേലിനെ ഇംഗ്ലണ്ട് പിൻവലിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അദ്ദേഹം ഈ സീരീസിക് ഇനി കളിക്കില്ല എന്ന് സ്ഥിരീകരിച്ചു, ബാറ്റർ ടോം ബാന്റണിനെ പകരക്കാരനായി ടീമിലേക്ക് ഉൾപ്പെടുത്തിയതായും പ്രഖ്യാപിച്ചു.
![1000824294](https://fanport.in/wp-content/uploads/2025/02/1000824294.jpg)
2020 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനായി അവസാനമായി ഏകദിനം കളിച്ച ബാന്റൺ, ഐഎൽടി 20-യിൽ മികച്ച ഫോമിലായിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിന് മുമ്പ് അഹമ്മദാബാദിൽ ഇംഗ്ലണ്ട് ടീമിനൊപ്പം അദ്ദേഹം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.