ഗ്രേനാഡയിൽ വന്‍ തകര്‍ച്ചയിൽ നിന്ന് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി പത്താം വിക്കറ്റ് കൂട്ടുകെട്ട്. ഇന്നലെ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 204 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും 90 റൺസ് നേടിയ സാഖിബ് മഹമ്മൂദ് – ജാക്ക് ലീഷ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 114/9 എന്ന നിലയിൽ നിന്ന് 200 കടത്തിയത്.
സാഖിബ് 49 റൺസ് നേടിയപ്പോള്‍ ജാക്ക് ലീഷ് 41 റൺസുമായി പുറത്താകാതെ നിന്നു. 31 റൺസ് നേടിയ അലക്സ് ലീസ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. വെസ്റ്റിന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീൽസ് മൂന്നും കെമര്‍ റോച്ച്, കൈൽ മയേഴ്സ്, അൽസാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.













