നൈറ്റ് വാച്ച്മാനായി എത്തി അര്‍ദ്ധ ശതകം നേടി ജാക്ക് ലീഷ്

Sports Correspondent

നൈറ്റ് വാച്ച്മാനായി എത്തി ഇംഗ്ലണ്ടിന് വേണ്ടി അര്‍ദ്ധ ശതകം നേടി ജാക്ക് ലീഷ്. ഇന്നലെ ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്ന ഇംഗ്ലണ്ട് 85 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ടീം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. റോറി ബേണ്‍സിനെ(6) വേഗത്തില്‍ നഷ്ടമായെങ്കിലും ജാക്ക് ലീഷ് തന്റെ അര്‍ദ്ധ ശതകം തികച്ച് ഇംഗ്ലണ്ടിനെ അയര്‍ലണ്ടിന്റെ ലീഡ് മറികടക്കുന്നതിന് അടുത്തെത്തിയ്ക്കുകയായിരുന്നു.

ബോയഡ് റാങ്കിന്‍ ആണ് റോറി ബേണ്‍സിന്റെ വിക്കറ്റ് നേടിയത്. ജാക്ക് ലീഷ് 55 റണ്‍സുമായി നില്‍ക്കുമ്പോള്‍  ജേസണ്‍ റോയ് 29 റണ്‍സുമായി ജാക്ക് ലീഷിന് മികച്ച പിന്തുണയുമായി ബാറ്റ് വീശുന്നു. 24 ഓവറില്‍ 94 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഇപ്പോളും അയര്‍ലണ്ടിന്റെ സ്കോറിന് 28 റണ്‍സ് പിന്നിലായാണ് നിലകൊള്ളുന്നത്.