അജിങ്ക്യ രഹാനെയുടെ ശതക നേട്ടത്തിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ ദിയോദര്‍ ട്രോഫി സ്വന്തമാക്കി ഇന്ത്യ സി. അജിങ്ക്യ രഹാനെയെ വെല്ലുന്ന പ്രകടനവുമായി ശ്രേയസ്സ് അയ്യര്‍ ഇന്ത്യ ബിയ്ക്കായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ സാധിച്ചില്ല. 148 റണ്‍സാണ് 114 പന്തില്‍ നിന്ന് ശ്രേയസ്സ് അയ്യര്‍ നേടിയത്. റുതുരാത് ഗൈക്വാഡ് 60 റണ്‍സ് നേടി. 353 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ബി 46.1 ഓവറില്‍ 323 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. പപ്പു റോയ് 3 വിക്കറ്റും നവ്ദീപ് സൈനി, രജനീഷ് ഗുര്‍ബാനി, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സി അജിങ്ക്യ രഹാനെ(144), ഇഷാന്‍ കിഷന്‍(114) എന്നിവര്‍ക്കൊപ്പം 18 പന്തില്‍ 39 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെയും ഇന്നിംഗ്സിന്റെ ബലത്തില്‍ 352/7 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. ജയ്ദേവ് ഉന്‍ഡ്കട് മൂന്നും ദീപ് ചഹാര്‍, മയാംഗ് മാര്‍ക്കണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.