ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന 2026-ലെ ട്വന്റി20 ലോകകപ്പിൽ തങ്ങളുടെ കന്നി പോരാട്ടത്തിനിറങ്ങുന്ന ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു. വെയിൻ മാഡ്‌സൺ നയിക്കുന്ന 15 അംഗ ടീമിൽ മുൻ ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര താരം ജെ.ജെ. സ്മട്ട്‌സും ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്. സഹോദരങ്ങളായ ഹാരിയും ബെഞ്ചമിൻ മാനെന്തിയും, ആന്റണിയും ജസ്റ്റിൻ മോസ്കയും ടീമിലുണ്ട്.
കഴിഞ്ഞ ജൂലൈയിൽ നടന്ന യൂറോപ്പ് റീജിയണൽ ക്വാളിഫയറിൽ നെതർലൻഡ്‌സിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയത്. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നേപ്പാൾ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് സി-യിലാണ് ഇറ്റലി ഉൾപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 9-ന് കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെയാണ് അവരുടെ ആദ്യ മത്സരം. തുടർന്ന് മുംബൈയിൽ നേപ്പാളിനെ നേരിടുന്ന ഇറ്റലി, അവസാന ഗ്രൂപ്പ് മത്സരങ്ങൾക്കായി വീണ്ടും കൊൽക്കത്തയിലെത്തി ഇംഗ്ലണ്ടിനെയും വെസ്റ്റ് ഇൻഡീസിനെയും നേരിടും.
ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എയിറ്റ് ഘട്ടത്തിലേക്ക് മുന്നേറും.
Italy squad for T20 World Cup
Zain Ali, Marcus Campopiano (wk), Ali Hasan, Crishan Kalugamage, Wayne Madsen (capt), Harry Manenti, Gian Piero Meade, Anthony Mosca, Justin Mosca, Syed Naqvi, Benjamin Manenti, Jaspreet Singh, JJ Smuts, Grant Stewart, Thomas Draca









