കൊൽക്കത്ത: കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിനിടെ തനിക്ക് പടക്കമേറ് കൊണ്ടെന്ന് ബംഗളൂരു എഫ്‌സി ഉടമ പാർഥ് ജിൻഡാൽ. ഈ സുരക്ഷാ വീഴ്ചയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മത്സരത്തിനിടെ അതൃപ്തനായ ജിൻഡാൽ, ഇത്രയും പ്രധാനപ്പെട്ട ഒരു മത്സരത്തിൽ ഒരുക്കിയിട്ടുള്ള സുരക്ഷയുടെ നിലവാരത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.

“എൻ്റെ ടീമായ ബംഗളൂരു എഫ്‌സിക്കായി ഞാൻ ആർപ്പുവിളിക്കുമ്പോൾ സ്റ്റേഡിയത്തിൽ വെച്ച് എനിക്ക് പടക്കമേറ് കൊണ്ടു. കൊൽക്കത്തയിലെ ഒരു ഐഎസ്എൽ ഫൈനലിൽ നമുക്ക് പ്രതീക്ഷിക്കാവുന്ന സുരക്ഷ ഇതാണോ?” അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
ഫൈനൽ മത്സരത്തിൽ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ബംഗളൂരു എഫ്‌സിയെ തോൽപ്പിച്ച് കിരീടം നേടിയിരുന്നു.