ന്യൂസിലാൻഡ് പര്യടത്തിന് മുൻപ് ഇഷാന്ത് ശർമ്മക്ക് ഫിറ്റ്നസ് ടെസ്റ്റ്

Staff Reporter

രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയുടെ ഫിറ്റ്നസ് ടെസ്റ്റ് ഫെബ്രുവരി 15ന് നടക്കും. ബെംഗളൂരുവിൽ വെച്ചാവും താരത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് നടക്കുക. താരം ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചാൽ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടും. നേരത്തെ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇഷാന്ത് ശർമ്മക്ക് അവസരം ലഭിച്ചിരുന്നു. ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചാൽ മാത്രമേ ടീമിൽ ഇടം ലഭിക്കു എന്നും അന്ന് വ്യക്തമാക്കിയിരുന്നു.

ജനുവരി 21ന് വിദർഭക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ഇഷാന്ത് ശർമയുടെ വലതു കാലിന്റെ ആംഗിൾ ലിഗ്‌മെന്റിന് പരിക്കേറ്റത്. തുടർന്ന് താരം തുടര്ചികിത്സകൾക്കായി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയിരുന്നു. ഇഷാന്ത് ശർമ്മ നേരത്തെ ഉമേഷ് യാദവിനൊപ്പം ഫെബ്രുവരി 6ന് ന്യൂസിലാൻഡിലേക്ക് തിരിക്കേണ്ടതായിരുന്നു.