ബിസിസിഐയുടെ കേന്ദ്ര കരാറിൽ നിന്ന് ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും പുറത്ത്. നേരത്തെ അയ്യര്‍ക്ക് ഗ്രേഡ് ബിയും ഇഷാന്‍ കിഷനും ഗ്രേഡ് സി കരാറും ആണ് ലഭിച്ചത്. അതേ സമയം ഇന്ത്യയുടെ പുതു താരോദയം യശസ്വി ജൈസ്വാളിന് ഗ്രേഡ് ബി കരാര്‍ ബിസിസിഐ നൽകിയിട്ടുണ്ട്.
ശുഭ്മന്‍ ഗില്ലിനും മൊഹമ്മദ് ഷമിയ്ക്കും ഗ്രേഡ് എ കരാറിലേക്ക് ഉയര്‍ച്ച ലഭിച്ചിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റി ഫാസ്റ്റ് ബൗളിംഗ് കരാര്‍ എന്ന പുതിയ ഒരു വിഭാഗവും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 2023 മുതൽ സെപ്റ്റംബര്‍ 2024 വരെയാണ് കേന്ദ്ര കരാറിന്റെ ദൈര്‍ഘ്യം. ഈ സമയത്ത് മൂന്ന് ടെസ്റ്റുകളിലോ എട്ട് ഏകദിനങ്ങളിലോ പത്ത് ടി20 മത്സരങ്ങളിലോ കളിച്ചവര്‍ക്ക് സ്വാഭാവികമായി ഗ്രേഡ് സി കരാര്‍ ലഭിയ്ക്കും. ഇപ്രകാരം സര്‍ഫ്രാസ് ഖാനോ ധ്രുവ് ജുറെലോ ഇംഗ്ലണ്ടിനെതിരെ ധരംശാലയിലെ അവസാന ടെസ്റ്റ് കളിച്ചാൽ അവര്‍ക്കും കേന്ദ്ര കരാര്‍ ലഭിയ്ക്കും.
Grade A+: Rohit Sharma, Virat Kohli, Jasprit Bumrah and Ravindra Jadeja.
Grade A: R Ashwin, Mohd. Shami, Mohd. Siraj, KL Rahul, Shubman Gill and Hardik Pandya.
Grade B: Surya Kumar Yadav, Rishabh Pant, Kuldeep Yadav, Axar Patel and Yashasvi Jaiswal.
Grade C: Rinku Singh, Tilak Verma, Ruturaj Gaekwad, Shardul Thakur, Shivam Dube, Ravi Bishnoi, Jitesh Sharma, Washington Sundar, Mukesh Kumar, Sanju Samson, Arshdeep Singh, KS Bharat, Prasidh Krishna, Avesh Khan and Rajat Patidar.
Fast Bowling contracts: Akash Deep, Vijaykumar Vyshak, Umran Malik, Yash Dayal and Vidwath Kaverappa.