സൂര്യകുമാര്‍ യാദവ് മാത്രമല്ല 360 പ്ലേയര്‍ , ഇഷാന്‍ കിഷന്‍ മിസ്റ്റര്‍ 361 – അജയ് ജഡേജ

Sports Correspondent

ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ച്വറിയെ വാനോളം പുകഴ്ത്തി അജയ് ജഡേജ. ഈ തലമുറയിലെ ഒട്ടനവധി താരങ്ങള്‍ക്ക് ഇത്തരം ഇന്നിംഗ്സുകള്‍ കളിക്കാനാകുമെന്നും ഈ ഷോട്ടുകള്‍ എല്ലാവരും കളിക്കുന്നതാണെന്നും സൂര്യകുമാര്‍ യാദവിനെ മാത്രം മിസ്റ്റര്‍ 360 എന്ന് വിളിക്കുന്നത് ശരിയല്ലെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി.

ഇഷാന്‍ കിഷനെ മിസ്റ്റര്‍ 361 എന്നാണ് അജയ് ജഡേജ വിളിച്ചത്. വിക്കറ്റിന് മുന്നിലും പിന്നിലും കളിച്ച താരം ഏകദിനത്തിൽ ഇരട്ട ശതകം കൂടിയാണ് നേടിയതെന്നാണ് അജയ് ജഡേജ പറഞ്ഞത്.