ഇഷ് സോധിയ്ക്ക് 6 വിക്കറ്റ്, ബംഗ്ലാദേശിനെതിരെ 86 റൺസ് വിജയം നേടി ന്യൂസിലാണ്ട്

Sports Correspondent

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിൽ മികച്ച വിജയവുമായി ന്യൂസിലാണ്ട്. 254 റൺസിന് ബംഗ്ലാദേശ് ന്യൂസിലാണ്ടിനെ പുറത്താക്കിയെങ്കിലും ആതിഥേയരെ 168 റൺസിനൊതുക്കി 86 റൺസ് വിജയം ആണ് ന്യൂസിലാണ്ട് നേടിയത്. 68 റൺസ് നേടിയ ടോം ബ്ലണ്ടൽ ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. ഹെന്‍റി നിക്കോളസ് 49 റൺസും ഇഷ് സോധി 39 റൺസും നേടിയാണ് ടീമിനെ 254 റൺസിലേക്ക് എത്തിച്ചത്. ബംഗ്ലാദേശിന് വേണ്ടി ഖാലിദ് അഹമ്മദും മഹേദി ഹസനും മൂന്ന് വീതം വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍ 2 വിക്കറ്റും നേടി.

Picsart 23 09 23 22 05 06 440

മറുപടി ബാറ്റിംഗിൽ ടോപ് ഓര്‍ഡറിൽ തമീം(44) റൺസും മഹമ്മുദുള്ള 49 റൺസും നേടിയപ്പോള്‍ മറ്റാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇഷ് സോധി 6 വിക്കറ്റ് നേടിയാണ് ബംഗ്ലാദേശ് ബാറ്റിംഗിന്റെ താളംതെറ്റിച്ചത്.