താനാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന്റെ ഏകദിന കരിയർ അവസാനിപ്പിച്ചതെന്ന വാദവുമായി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഇർഫാൻ രംഗത്ത്. 2012ൽ നടന്ന നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടിയപ്പോൾ നാല് തവണ ഗൗതം ഗംഭീറിനെ പുറത്താക്കിയത് മുഹമ്മദ് ഇർഫാൻ ആയിരുന്നു. തുടർന്ന് ഇംഗ്ലണ്ട് പരമ്പരയിൽ ഗംഭീർ കളിച്ചെങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് ശേഷം പുറത്താക്കപ്പെടുകയായിരുന്നു.
ഗംഭീർ തന്നെ അഭിമുഖീകരിക്കാൻ തന്നെ മടി കാണിച്ചിരുന്നെന്നും നെറ്റ്സിലും മത്സരത്തിന് ഇടയിലും തന്നെ നേരിടാതിരിക്കാൻ താരം ശ്രമിച്ചെന്നും മുഹമ്മദ് ഇർഫാൻ പറഞ്ഞു. തന്റെ ഉയരം മൂലം പലപ്പോഴും ഇന്ത്യൻ താരങ്ങൾക്ക് പന്ത് കാണാൻ പറ്റിയിരുന്നില്ലെന്നും ഇർഫാൻ പറഞ്ഞു. ടി20യിൽ ഗംഭീർ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് പാക്കിസ്ഥാനെതിരായ പരമ്പരയിൽ അഹമ്മദാബാദിൽ വെച്ചായിരുന്നു.