ടി20 ലോകകപ്പ് മാറ്റിവെച്ചില്ലായിരുന്നെങ്കിൽ ധോണി ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കാൻ ശ്രമിക്കുമായിരുന്നു: ഇർഫാൻ പഠാൻ

Staff Reporter

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ലോകകപ്പ് മാറ്റിവെച്ചിട്ടില്ലായിരുന്നെങ്കിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കാൻ ശ്രമിക്കുമായിരുന്നെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാൻ. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ധോണിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ഇർഫാൻ പഠാൻ.

ലോകകപ്പ് നടക്കുന്നില്ലെന്ന് ഉറപ്പായതോടെ ധോണിയുടെ വിരമിക്കൽ അനിവാര്യമായിരുന്നെന്നും എല്ലാ ഇതിഹാസങ്ങളും ഒരു ദിവസം വിരമിക്കുമെന്നും ധോണിയുടെ ദിവസം ഇന്നായിരുന്നെന്നും പഠാൻ പറഞ്ഞു. ധോണിയോടൊപ്പമുള്ള ആദ്യ ഓർമ്മ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ ധോണിയുടെ അരങ്ങേറ്റം ആന്നെനും ഇർഫാൻ പഠാൻ പറഞ്ഞു. ധോണിയുടെ കൂടെ 2007ലെ ടി20 ലോകകപ്പ് കിരീടം നേടിയതാണ് താരത്തിനൊപ്പമുള്ള ഏറ്റവും മികച്ച ഓർമ്മയെന്നും ഇർഫാൻ പഠാൻ ഓർമിപ്പിച്ചു.