ഏജീസ് ബൗളിലെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് അയര്‍ലണ്ട്

Sports Correspondent

ഏജീസ് ബൗളിലെ ക്രീം കസേരകള്‍ പന്ത് കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞ് അയര്‍ലണ്ട്. ഇപ്പോള്‍ കൊറോണ കാരണം അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടക്കുമ്പോള്‍ കാണികളില്ലാത്തതിനാല്‍ തന്നെ ഒഴിഞ്ഞ കസേരകള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് അയര്‍ലണ്ട് വ്യക്താക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഇതേ വേദിയിലാണ് നടന്നതെങ്കിലും അത് ചുവപ്പ് പന്തായതിനാല്‍ കാര്യങ്ങള്‍ വഷളാക്കിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടും അയര്‍ലണ്ടും തമ്മിലുള്ള ഏകദിന സീരീസില്‍ ഈ വിഷയം പ്രശ്നം സൃഷ്ടിച്ചേക്കാമെന്നാണ് അയര്‍ലണ്ട് കോച്ച് ഗ്രഹാം ഫോര്‍ഡ് വ്യക്തമാക്കിയത്.

ടീമിന്റെ ഇന്റര്‍-സ്ക്വാഡ് പരിശീലന മത്സരത്തിന് ശേഷമാണ് ഫോര്‍ഡ് ഈ പ്രശ്നം ഉന്നയിച്ചത്. അത് വലിയ ഒരു പ്രശ്നമല്ലെങ്കിലും നേരിയ ബുദ്ധിമുട്ട് താരങ്ങള്‍ക്കുണ്ടായെന്ന് അയര്‍ലണ്ട് കോച്ച് വ്യക്തമാക്കി. സീറ്റിംഗ് ക്രീം നിറത്തിലോ വെള്ള നിറത്തിലോ ആണ്. അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് അയര്‍ലണ്ട് കോച്ച് വ്യക്തമാക്കി.