അയർലണ്ടിൽ ഇന്ത്യ മൂന്ന് ടി20 മത്സരങ്ങൾ കളിക്കും

Newsroom

ഓഗസ്റ്റിൽ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി ഇന്ത്യ അയർലൻഡിൽ പര്യടനം നടത്തും. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെ ആകും ഇന്ത്യയുടെ അയർലണ്ട് സന്ദർശനം. ഐസിസി റിലീസ് പ്രകാരം ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന പരമ്പര ഓഗസ്റ്റ് 23-ന് അവസാനിക്കും.

ഇന്ത്യ 23 06 28 01 22 06 106

രണ്ട് വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ദേശീയ ടീം അയർലണ്ടിലേക്ക് പോകുന്നത്. കഴിഞ്ഞ തവണ ഇന്ത്യ അയർലൻഡിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ രണ്ട് മത്സരങ്ങളുടെ ടി20 ഐ പരമ്പരയാണ് കളിച്ചത്. രണ്ടും ഇന്ത്യ വിജയിച്ചിരുന്നു. അന്ന് സീനുയർ താരങ്ങൾ പലരും ഇല്ലാതിരുന്ന ടീമുനെ ഹാർദ്ദിക് പാണ്ഡ്യ ആയിരുന്നു നയിച്ചിരുന്നത്.

ഇന്ത്യൻ ടീമിനെ അയർലണ്ടിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് അയർലൻഡ് ചീഫ് എക്‌സിക്യൂട്ടീവ് വാറൻ ഡ്യൂട്രോം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.