രണ്ടാം സെഷന് ശേഷം വെറും 10 റൺസ് മാത്രം സ്കോറിനോട് ചേര്‍ത്ത് അയര്‍ലണ്ട്. ചായയ്ക്ക് പിരിയുമ്പോള്‍ 162/7 എന്ന നിലയിലായിരുന്ന ടീം 172 റൺസിന് ഓള്‍ഔട്ട് ആയി. അവശേഷിക്കുന്ന വിക്കറ്റിൽ മാത്യു പോട്സ് രണ്ടും ജാക്ക് ലീഷ് ഒരു വിക്കറ്റും നേടുകയായിരുന്നു.
ഇന്നിംഗ്സിൽ ബ്രോഡ് അഞ്ചും ജാക്ക് ലീഷ് മൂന്നും മാത്യു പോട്സ് 2 വിക്കറ്റും നേടി. 36 റൺസ് നേടിയ ജെയിംസ് മക്കോല്ലം ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. കര്‍ടിസ് കാംഫര്‍ 33 റൺസും പോള്‍ സ്റ്റിര്‍ലിംഗ് 30 റൺസുമാണ് അയര്‍ലണ്ടിനായി നേടിയത്.