ടോസ് പോലും നടന്നില്ല, ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ അയര്‍ലണ്ട്-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

Sports Correspondent

ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ അയര്‍ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ടോസ് പോലും നടക്കാതെ ഉപേക്ഷിച്ചു. യുണൈറ്റഡ് കിംഗ്ഡമില്‍ ഇത് മൂന്നാമത്തെ മത്സരം ആണ് ഉപേക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം മഴ തടസ്സപ്പെടുത്തിയിരുന്നു. അന്ന് വെറും 19 ഓവറാണ് കളി നടന്നത്.

സമാനമായ രീതിയില്‍ അഫ്ഗാനിസ്ഥാനും സ്കോട്‍ലാന്‍ഡും തമ്മിലുള്ള മത്സരവും ഉപേക്ഷിക്കപ്പെട്ടിരുന്നു. ഈ മത്സരവും ഒരു പന്ത് പോലും എറിയാതെയാണ് ഉപേക്ഷിച്ചത്. മത്സരം ഉപേക്ഷിച്ചതിനാല്‍ ബംഗ്ലാദേശിനും അയര്‍ലണ്ടിനും ഓരോ പോയിന്റ് ലഭിച്ചു. അയര്‍ലണ്ടും വിന്‍ഡീസും തമ്മിലാണ് ടൂര്‍ണ്ണമെന്റിലെ അടുത്ത മത്സരം.